തിരുവനന്തപുരം : പുതിയ പഠനങ്ങൾ പ്രകാരം വിവിധ കോവിഡ് വാക്സീനുകൾ ആദ്യ ഡോസ് കുത്തിവെച്ച് മൂന്നു മാസം വരെ രണ്ടാം ഡോസിനു സമയം അനുവദിക്കാമെന്ന് ആരോഗ്യ വിദഗ്ധർ.
ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡിനെക്കുറിച്ചുള്ള പഠനത്തിലും രണ്ടാം ഡോസിനു 3 മാസംവരെ എടുക്കാമെന്നു വ്യക്തമായിട്ടുണ്ട്. അതനുസരിച്ചു കേന്ദ്രം രണ്ടാം ഡോസിന് 84 ദിവസം വരെ അനുവദിച്ചു. ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന കോവാക്സിനെക്കുറിച്ചുള്ള പഠനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കോവിഷീൽഡും കോവാക്സിനും ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 65% പ്രതിരോധശേഷി ലഭിക്കും. രണ്ട് ഡോസും എടുത്താൽ 90% വരെ സംരക്ഷണം ലഭിക്കുമെന്നാണു കണ്ടെത്തൽ.