തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ അതിതീവ്ര കൊവിഡ് വ്യാപനം. പഞ്ചായത്ത് പ്രസിഡന്റ് അടക്കം 125 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 476 പേരെ പരിശോധിച്ചപ്പോഴാണ് അഞ്ചുതെങ്ങില്‍ 125 പേര്‍ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 302 പേര്‍ക്കാണ് അഞ്ചുതെങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചത്.
അഞ്ചുതെങ്ങില്‍ അതിതീവ്ര കൊവിഡ് വ്യാപനം ; പഞ്ചായത്ത് പ്രസിഡന്റ് അടക്കം 125 പേര്‍ക്ക് കൊവിഡ്
RECENT NEWS
Advertisment