Saturday, July 5, 2025 2:49 pm

പത്തനംതിട്ടയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.   1)  ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്,  2)  ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍,  3) ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 45 വയസുകാരന്‍,   4)  ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 38 വയസുകാരന്‍,  5)  ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി പയ്യനാമണ്‍ സ്വദേശിയായ 54 വയസുകാരന്‍,  6) ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍ പറക്കോട് സ്വദേശിയായ 13 വയസുകാരന്‍, 7) ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍ പറക്കോട് സ്വദേശിയായ 8 വയസുകാരന്‍,  8)  ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും എത്തിയ അടൂര്‍ പറക്കോട് സ്വദേശിനിയായ 40 വയസുകാരി,  9) ജൂണ്‍ 12 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 49 വയസുകാരന്‍,  10) ജൂണ്‍ 14 ന് യു.എ.ഇ.യില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 56 വയസുകാരന്‍, 11)  ജൂണ്‍ 11 ന് ബഹ്‌റിനില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 54 വയസുകാരന്‍, 12)  ജൂണ്‍ 10 ന് ദുബായില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 27 വയസുകാരന്‍,  13)  ജൂണ്‍ ആറിന്  മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 75 വയസുകാരി,  14)  ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 45 വയസുകാരന്‍,  15) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ 16 വയസുകാരന്‍,  16) ജൂണ്‍ 14ന് ഖത്തറില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 44 വയസുകാരന്‍,  17) ജൂണ്‍ 15 ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ 49 വയസുകാരന്‍,  18) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 32 വയസുകാരന്‍,  19)  ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 59 വയസുകാരി,  20)  ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ ആറു വയസുകാരന്‍,  21)  ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 32 വയസുകാരി,  22)  ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 42 വയസുകാരി,  23) ജൂണ്‍ 20 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 18 വയസുകാരന്‍, 24)  ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 47 വയസുകാരന്‍,  25) ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശിയായ 29 വയസുകാരന്‍,  26) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ മരാമണ്‍ സ്വദേശിയായ 30 വയസുകാരന്‍,  27)  ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 40 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന്  രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്  ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 145 പേര്‍ ജില്ലയിലും മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 73 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 11 പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 73 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നാലു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 161 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 30 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 545 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3234 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1779 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5558 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1172 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 337 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ഇതുവരെ ജില്ലയില്‍ നിന്നും 13078 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  383 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 220 എണ്ണം പൊസിറ്റീവായും 11570 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 943 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 69 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  802 കോളുകള്‍ നടത്തുകയും 154 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 10 ഡോക്ടര്‍മാര്‍ക്കും 12 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, ആറു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 28 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഔഷധ ചെടിയായ കല്ലൂർ വഞ്ചി കല്ലാറിൽ നിന്ന് അപ്രത്യക്ഷമായി

0
കോന്നി : മൂത്രാശയ കല്ലിന് ഏറ്റവും മികച്ചതെന്ന് ആയൂർവേദം...

മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക...

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...