Wednesday, July 2, 2025 11:17 am

പത്തനംതിട്ടയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 06

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 355 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 18
2. പന്തളം 16
3. പത്തനംതിട്ട 15
4. തിരുവല്ല 10
5. ആനിക്കാട് 6
6. ആറന്മുള 6
7. അരുവാപുലം 4
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 6
12. ഏറത്ത് 8
13. ഏനാദിമംഗലം 5
14. ഇരവിപേരൂര്‍ 5
15. ഏഴംകുളം 10
16. എഴുമറ്റൂര്‍ 3
17. കടമ്പനാട് 12
18. കടപ്ര 2
19. കലഞ്ഞൂര്‍ 13
20. കല്ലൂപ്പാറ 9
21. കവിയൂര്‍ 2
22. കൊടുമണ്‍ 4
23. കോയിപ്രം 19
24. കോന്നി 5
25. കൊറ്റനാട് 1
26. കോട്ടാങ്ങല്‍ 2
27. കോഴഞ്ചേരി 4
28. കുളനട 5
29. കുന്നന്താനം 17
30. കുറ്റൂര്‍ 1
31. മലയാലപ്പുഴ 3
32. മല്ലപ്പളളി 3
33. മല്ലപ്പുഴശേരി 1
34. മെഴുവേലി 8
35. നാറാണംമൂഴി 8
36. നാരങ്ങാനം 1
37. നെടുമ്പ്രം 1
38. നിരണം 1
39. ഓമല്ലൂര്‍ 1
40. പള്ളിക്കല്‍ 22
41. പന്തളം-തെക്കേക്കര 8
42. പെരിങ്ങര 2
43. പ്രമാടം 14
44. പുറമറ്റം 15
45. റാന്നി-പഴവങ്ങാടി 4
46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 16
48. സീതത്തോട് 3
49. തണ്ണിത്തോട് 2
50. തോട്ടപ്പുഴശേരി 6
51. തുമ്പമണ്‍ 2
52. വടശേരിക്കര 1
53. വളളിക്കോട് 7
54. വെച്ചൂച്ചിറ 2

എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരായ ഏഴു പേരെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 107688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 100304 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിച്ച നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പന്തളം സ്വദേശിനി (42) 05.06.2021ന് കോട്ടയത്തുളള സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ചെന്നീര്‍ക്കര സ്വദേശി (72) 04.06.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) പന്തളം-തെക്കേക്കര സ്വദേശി (39) 06.06.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) വെച്ചൂച്ചിറ സ്വദേശി (88) 05.06.2021ന് കാഞ്ഞിരപ്പളളിയിലുളള സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 718 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 100855. പത്തനംതിട്ട ജില്ലക്കാരായ 6278 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5949 പേര്‍ ജില്ലയിലും 329 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11818 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1181പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3276 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 121 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16275 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 280151, 0, 280151.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 256366, 78, 256444.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48918, 4, 48922.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8197, 2, 8199.
6 സി.ബി.നാറ്റ് പരിശോധന 831, 0, 831.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 594948, 84, 595032.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 427853, 962, 428815.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 1022801, 1046, 1023847.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1046 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 663 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.27 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.48 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12.9 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 186 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 76 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 630 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...