Saturday, July 5, 2025 11:34 am

പത്തനംതിട്ടയില്‍ ഇന്ന് 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഓഗസ്ത് – 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന്  36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനും 4 പേര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) സൗദിയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശിയായ 27 വയസുകാരന്‍.
2) സൗദിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിയായ 18 വയസുകാരന്‍.
3) കുവൈറ്റില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 38 വയസുകാരന്‍.
4) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൈപ്പുഴ സ്വദേശിയായ 26 വയസുകാരന്‍.
5) ഡല്‍ഹിയില്‍ നിന്നും എത്തിയ തെളളിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
6) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 9 വയസുകാരന്‍.
7) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 13 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
8) അടൂര്‍ സ്വദേശിനിയായ 19 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

9) പഴകുളം സ്വദേശിയായ 21 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

10) പഴകുളം സ്വദേശിയായ 17 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

11) പഴകുളം സ്വദേശിയായ 18 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

12) നിരണം സ്വദേശിനിയായ 43 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

13) നിരണം സ്വദേശിയായ 9 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സഹോദരനാണ്.

14) ഓമല്ലൂര്‍ സ്വദേശിനിയായ 35 വയസുകാരി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

15) ഇലന്തൂര്‍ സ്വദേശിയായ 49 വയസുകാരന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

16) മല്ലശ്ശരി സ്വദേശിയായ 28 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ നിന്നും മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

17) പത്തനംതിട്ട സ്വദേശി പോലീസ് ഉദ്യോഗസ്ഥനായ 26 വയസുകാരന്‍. മലയാലപ്പുഴയില്‍ മുന്‍പ് രോഗബാധിതയായ പോലീസ് ഓഫീസറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

18) ചുരുളിക്കോട് സ്വദേശിയായ 30 വയസുകാരന്‍. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

19) പത്തനംതിട്ട നന്നുവക്കാട് സ്വദേശിയായ 59 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

20) പത്തനംതിട്ട നന്നുവക്കാട് സ്വദേശിനിയായ 70 വയസുകാരി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

21) പത്തനംതിട്ട നന്നുവക്കാട് സ്വദേശിയായ 24 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

22) പത്തനംതിട്ട സ്വദേശിയായ 24 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്

23) വലഞ്ചുഴി സ്വദേശിയായ 5 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

24) വലഞ്ചുഴി സ്വദേശിനിയായ 54 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

25) വലഞ്ചുഴി സ്വദേശിനിയായ 66 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

26) ചിക്കാനാല്‍ സ്വദേശിനിയായ 35 വയസുകാരി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

27) കൈപ്പട്ടൂര്‍ സ്വദേശിനിയായ 55 വയസുകാരി. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

28) പെരിങ്ങനാട് സ്വദേശിയായ 19 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

29) മെഴുവേലി സ്വദേശിയായ 41 വയസുകാരന്‍. മുന്‍പ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

30) ഇളമ്മണ്ണൂര്‍ സ്വദേശിയായ 47 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

31) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 50 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

32) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 33 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

33) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 42 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

34) അടൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 46 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

35) അറുകാലിയ്ക്കല്‍ വെസ്റ്റ് സ്വദേശിനിയായ 19 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

36) അതിരുങ്കല്‍ സ്വദേശിയായ 28 വയസുകാരന്‍. പുനലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അവിടെ നിന്നും രോഗബാധിതനായി.

കൂടാതെ പത്തനംതിട്ട ജില്ലയില്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച കോട്ടയം, എറണാകുളം സ്വദേശികളായ 2 പേരെ അതാത് ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1591 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 720 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 62 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1142 ആണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. പത്തനംതിട്ട ജില്ലക്കാരായ 447 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 436 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 121 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 106 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 6 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയില്‍ 67 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 108 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 466 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 46 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3934 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1242 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1526 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 122 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 96 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6702 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍  
1)  ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) – ഇന്നലെ വരെ 37743 – ഇന്ന് ശേഖരിച്ചത്  831- ആകെ 38574
2) ട്രൂനാറ്റ് പരിശോധന – ഇന്നലെ വരെ 834 – ഇന്ന് ശേഖരിച്ചത്  55 – ആകെ 889
3) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ 2613 – ഇന്ന് ശേഖരിച്ചത്  40- ആകെ 2651
4) റാപ്പിഡ് ആന്റിബോഡി പരിശോധന – ഇന്നലെ വരെ  485 – ഇന്ന് ശേഖരിച്ചത്  0 – ആകെ 485
ആകെ ശേഖരിച്ച സാമ്പിളുകള്‍ – ഇന്നലെ വരെ  41675 – ഇന്ന് ശേഖരിച്ചത്  926- ആകെ 42601
1825 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 56 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1156 കോളുകള്‍ നടത്തുകയും 10 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 24 ഡോക്ടര്‍മാര്‍ക്കും, ഒരു സ്റ്റാഫ് നഴ്‌സിനും, 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും, 36 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും ചേര്‍ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...

വിദ​ഗ്ധസംഘം ഞായറാഴ്ചയെത്തും ; തകരാർ പരിഹരിച്ചില്ലെങ്കിൽ ചരക്കുവിമാനത്തിൽ തിരികെക്കൊണ്ടുപോകും

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ്...

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2...

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....