Sunday, May 4, 2025 6:41 am

പത്തനംതിട്ടയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  40 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും  11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) ബഹ്‌റനില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (50).
2) ദുബായില്‍ നിന്നും എത്തിയ മുതുപേഴുങ്കല്‍ സ്വദേശി (39)
3) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശി (44).
4) ദുബായില്‍ നിന്നും എത്തിയ പന്തളം-തെക്കേക്കര സ്വദേശി (33).
5) ദുബായില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (27).

6) ഗുജറാത്തില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (18).
7) ശ്രീനഗറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (26).
8) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (24).
9) ത്രിപുരയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (39).
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (42)
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (57)
12) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശിനി (42)
13) ബാംഗ്ലൂരില്‍ നിന്നും എത്തിയ തുലാപ്പളളി സ്വദേശി (35)
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുറുങ്ങഴ സ്വദേശി (36)
15) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിനി (24)
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (47).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
17) അടൂര്‍ സ്വദേശി (65). ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു. ഓഗസ്റ്റ് 12ന് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗബാധിതനായിരുന്നുവെന്ന് വ്യക്തമായി.

18) തിരുമൂലപുരം സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

19) ഓതറ സ്വദേശി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

20) ചെന്നീര്‍ക്കര സ്വദേശിനി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

21) പുറമറ്റം സ്വദേശിനി (29). തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയില്‍ ആയിരുന്നു.

22) തുവയൂര്‍ സൗത്ത് സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

23) പളളിക്കല്‍ സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

24) മണ്ണടി സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

25) പറക്കോട് സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

26) തുവയൂര്‍ സൗത്ത് സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

27) തുവയൂര്‍ സൗത്ത് സ്വദേശി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

28) തുവയൂര്‍ സൗത്ത് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

29) തുവയൂര്‍ സൗത്ത് സ്വദേശി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

30) അടൂര്‍ സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

31) മണ്ണടി സ്വദേശിനി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

32) കടമ്മനിട്ട സ്വദേശി (17). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

33) ഇലന്തൂര്‍, പരിയാരം സ്വദേശി (71). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

34) കുലശേഖരപതി സ്വദേശി (37). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

35) കുലശേഖരപതി സ്വദേശിനി (56). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

36) തുവയൂര്‍ സൗത്ത് സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.

37) ഇളകൊളളൂര്‍ സ്വദേശിനി (32). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. ഇതേ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

38) അട്ടച്ചാക്കല്‍ സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

39) വളളിക്കോട് സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

40) വകയാര്‍ സ്വദേശി (69). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 1958 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 932 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ മൂന്നു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 31 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1689 ആണ്. പത്തനംതിട്ട ജില്ലക്കാരായ 266 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 258 പേര്‍ ജില്ലയിലും എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 80 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 37 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 50 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 23 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 59 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 263 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 42 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5406 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1403 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1506 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 149 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 113 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8315 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) – ഇന്നലെ വരെ 44069, ഇന്ന് ശേഖരിച്ചത്  583, ആകെ 44652.
2) ട്രൂനാറ്റ് പരിശോധന – ഇന്നലെ വരെ 1144, ഇന്ന് ശേഖരിച്ചത് 25, ആകെ 1169.
3) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ 4108, ഇന്ന് ശേഖരിച്ചത്  371, ആകെ 4479
4) റാപ്പിഡ് ആന്റിബോഡി പരിശോധന – ഇന്നലെ വരെ  485,   ഇന്ന് ശേഖരിച്ചത് 0, ആകെ 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ – ഇന്നലെ വരെ 49806,  ഇന്ന് ശേഖരിച്ചത്  979, ആകെ 50785.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 252 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1013 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.74 ശതമാനമാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 105 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1189 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി അഞ്ച് അലോപ്പതി ഡോക്ടര്‍മാര്‍ക്കും, ഏഴ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും 74 ആര്‍.ബി.എസ്.കെ., പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കും സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആംബുലന്‍സ് നിർത്തി പരിശോധിച്ചപ്പോള്‍ വിദേശ മദ്യം ; അറസ്റ്റ്

0
പറ്റ്ന : ഗുരുതരാവസ്ഥയിലായ രോഗി അകത്തുണ്ടെന്ന് തോന്നിപ്പിക്കും വിധത്തിൽ ചീറിപ്പാഞ്ഞ ആംബുലന്‍സ്...

ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി

0
പാലക്കാട് : ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ...

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ

0
ദില്ലി : അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ...

നീറ്റ് യുജി പരീക്ഷ ഇന്ന് ; ക്രമക്കോടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സർക്കാർ

0
ദില്ലി : മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്...