Thursday, May 15, 2025 11:57 pm

പത്തനംതിട്ടയില്‍ ഇന്ന് 289 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കോവിഡ് ബുളളറ്റിന്‍ – ഫെബ്രുവരി 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 278 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (പറക്കോട്, കരുവാറ്റ, അടൂര്‍) 4
2. പന്തളം (കടയ്ക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍കോണം, കുരമ്പാല) 6
3. പത്തനംതിട്ട (കുമ്പഴ, പത്തനംതിട്ട, പേട്ട, ആനപ്പാറ, കല്ലറകടവ്) 14
4. തിരുവല്ല (കാട്ടൂര്‍ക്കര, തിരുമൂലപുരം, ചുമത്ര, തുകലശ്ശേരി, മഞ്ഞാടി, പെരുന്തുരുത്തി) 15
5. ആനിക്കാട് (ആനിക്കാട്, നൂറോമാവ്, പുളിയ്ക്കാമല) 6
6. ആറന്മുള (കിടങ്ങന്നൂര്‍, കാരയ്ക്കാട്, കോട്ട, ഇടയാറന്മുള നീര്‍വിളാകം, ആറന്മുള) 19
7. അരുവാപ്പുലം (കുമ്മണ്ണൂര്‍, അരുവാപ്പുലം) 2
8. അയിരൂര്‍ (വെളളിയറ, തടിയൂര്‍) 4
9. ചെന്നീര്‍ക്കര (പ്രക്കാനം, മാത്തൂര്‍) 3
10. ചെറുകോല്‍ (കാട്ടൂര്‍, വയലത്തല, ചെറുകോല്‍) 3
11. ചിറ്റാര്‍ 1
12. ഏറത്ത് (മണക്കാല, ചൂരക്കോട്, പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്) 10
13. ഇലന്തൂര്‍ (ഇലന്തൂര്‍ ഈസ്റ്റ്, ഇലന്തൂര്‍) 6
14. ഏനാദിമംഗലം (ഇളമണ്ണൂര്‍) 2
15. ഇരവിപേരൂര്‍ (കോഴിമല, ഓതറ, ഈസ്റ്റ് ഓതറ) 13
16. ഏഴംകുളം (കൈതപറമ്പ്, ഏഴംകുളം, വയല, നെടുമണ്‍) 7
17. എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 4
18. കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, നെല്ലിമുകള്‍, കടമ്പനാട്) 7
19. കടപ്ര 1
20. കലഞ്ഞൂര്‍ (കലഞ്ഞൂര്‍ കൂടല്‍) 4
21. കല്ലൂപ്പാറ (കല്ലൂപ്പാറ, ചെങ്ങരൂര്‍) 3
22. കവിയൂര്‍ (കവിയൂര്‍, മുണ്ടിയപ്പളളി, തോട്ടഭാഗം, കോട്ടൂര്‍) 7
23. കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 2
24. കോയിപ്രം (വരയന്നൂര്‍, കോയിപ്രം, പുല്ലാട്, പൂവത്തൂര്‍) 6
25. കോന്നി (പയ്യനാമണ്‍, കിഴവളളൂര്‍, മങ്ങാരം, എലിയറയ്ക്കല്‍) 5
26. കൊറ്റനാട് (തീയാടി, കൊറ്റനാട്) 8
27. കോഴഞ്ചേരി (കോഴഞ്ചേരി) 3
28. കുളനട (കൈപ്പുഴ, ഞെട്ടൂര്‍) 2
29. കുന്നന്താനം (മാന്താനം, കുന്നന്താനം) 5
30. കുറ്റൂര്‍ (വെസ്റ്റ് ഓതറ, തെങ്ങേലി, കുറ്റൂര്‍) 7
31. മല്ലപ്പളളി (നാരകത്താണി, പാടിമണ്‍, കീഴ്‌വായ്പ്പൂര്‍, മല്ല്പളളി ഈസ്റ്റ്) 11
32. മല്ലപ്പുഴശ്ശേരി (കാരംവേലി, പുന്നയ്ക്കാട്, കുഴിക്കാല) 3
33. മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 4
34. മൈലപ്ര 1
35. നാറാണംമൂഴി (നാറാണംമൂഴി, ഇടമണ്‍, അത്തിക്കയം, തോമ്പിക്കണ്ടം) 9
36. നാരങ്ങാനം (നാരങ്ങാനം) 2
37. നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 4
38. നിരണം (നിരണം, കിഴക്കുംഭാഗം) 4
39. പളളിക്കല്‍ (മേലൂട്, അമ്മകണ്ടകര, തെങ്ങമം, പഴകുളം, തോട്ടുവ) 9
40. പന്തളം-തെക്കേക്കര (തട്ട, മാമ്പളളി) 2
41. പെരിങ്ങര (മേപ്രാല്‍, പെരിങ്ങര) 2
42. പ്രമാടം (പ്രമാടം, മല്ലശ്ശേരി) 3
43. പുറമറ്റം (വെണ്ണിക്കുളം) 9
44. റാന്നി (തോട്ടമണ്‍, പുതുശ്ശേരിമല, റാന്നി) 5
45. റാന്നി അങ്ങാടി (അങ്ങാടി, പുല്ലുപ്രം, ഈട്ടിച്ചുവട്) 16
46. റാന്നി പഴവങ്ങാടി 1
47. റാന്നി പെരുനാട് (മാമ്പാറ, കൂനംകര) 3
48. തണ്ണിത്തോട് (തണ്ണിത്തോട്, മണ്ണീറ, തേക്കുത്തോട്) 7
49. തുമ്പമണ്‍ 1
50. വടശ്ശേരിക്കര (കുമ്പ്‌ളാംപൊയ്ക, ചെറുകുളഞ്ഞി, കുമ്പ്‌ളാത്താമണ്‍) 5
51. വളളിക്കോട് 1
52. വെച്ചൂച്ചിറ (ചാത്തന്‍തറ, വെച്ചൂച്ചിറ) 7
53. മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 55604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 50058 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 10.02.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (47) 25.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 502 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 50598 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4670 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4352 പേര്‍ ജില്ലയിലും 318 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 3
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 124
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 29
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 63
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 71
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 77
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 47
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 34
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 65
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 18
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 32
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4079
13 സ്വകാര്യ ആശുപത്രികളില്‍ 106
ആകെ 4748

ജില്ലയില്‍ 9947 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3484 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3186 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 65 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16617 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 193744    1066    194810
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 186310     365      186675
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 35457     438      35895
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485     0     485
5 ട്രൂനാറ്റ് പരിശോധന 6381     16      6397
6 സി.ബി.നാറ്റ് പരിശോധന 604     0     604

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 422981       1885      424886
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 212446      2073     214519
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 635427     3958      639385

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3958 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3269 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.7 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 54 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 127കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 562കോളുകള്‍ നടത്തുകയും 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...