Saturday, April 12, 2025 10:15 pm

പത്തനംതിട്ടയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 805 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 114 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, അടൂര്‍, മൂന്നാളം, കണ്ണംകോട്) 6
2 പന്തളം (തോട്ടക്കോണം, മങ്ങാരം, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 5
3 പത്തനംതിട്ട (പത്തനംതിട്ട) 3
4 തിരുവല്ല (തിരുവല്ല, കുളകാട്) 4
5 ആറന്മുള (കാഞ്ഞിരവേലി, ഇടയാറന്മുള) 2
6 അരുവാപുലം (ഐരവണ്‍, കല്ലേലി) 2
7 അയിരൂര്‍ 1
8 ചെന്നീര്‍ക്കര (പ്രക്കാനം) 2
9 ചിറ്റാര്‍ (കൊടുമുടി, ചിറ്റാര്‍) 3
10 ഏറത്ത് (വടക്കടത്തുകാവ്, ചൂരക്കോട്) 6
11 ഏഴംകുളം (അറുകാലിക്കല്‍ വെസ്റ്റ്, ഏനാത്ത്, വയല) 3
12 ഏനാദിമംഗലം 1
13 എഴുമറ്റൂര്‍ 1
14 കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, മണ്ണടി) 5
15 കടപ്ര (കടപ്ര) 2
16 കലഞ്ഞൂര്‍ (മുറിഞ്ഞകല്‍, കലഞ്ഞൂര്‍) 2
17 കവിയൂര്‍ (തോട്ടഭാഗം, വിയൂര്‍) 6
18 കൊടുമണ്‍ (കൊടുമണ്‍, പുതുമല) 2
19 കോയിപ്രം (പൂവത്തൂര്‍, പുല്ലാട്, വരയന്നൂര്‍) 5
20 കോന്നി (കോന്നി, മങ്ങാരം, ഇളകൊളളൂര്‍) 5
21 കോട്ടാങ്ങല്‍ (പെരുമ്പെട്ടി വായ്പ്പൂര്‍) 3
22 കോഴഞ്ചേരി (കോഴഞ്ചേരി, മാരാമണ്‍) 2
23 കുളനട (മാന്തുക) 14
24 കുന്നന്താനം 1
25 കുറ്റൂര്‍ 1
26 മല്ലപ്പളളി 1
27 മല്ലപ്പുഴശ്ശേരി 1
28 മൈലപ്ര 1
29 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 4
30 നിരണം 1
31 പളളിക്കല്‍ (മേലൂട്, ചെറുപുഞ്ച, മുണ്ടപ്പളളി) 4
32 പന്തളം തെക്കേക്കര (പറന്തല്‍, തട്ട) 2
33 പ്രമാടം 1
34 റാന്നി 1
35 സീതത്തോട് (സീതത്തോട്) 3
36 തോട്ടപ്പുഴശ്ശേരി (തടിയൂര്‍, മാരാമണ്‍, കുറിയന്നൂര്‍) 6
37 തുമ്പമണ്‍ (തുമ്പമണ്‍) 2
38 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വി-കോട്ടയം) 2
39 വെച്ചൂച്ചിറ 1

കൊല്ലം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയായ ഒരാളെ ജില്ലയുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച കര്‍ണ്ണാടക സ്വദേശികളായ നാലു പേരെയും ഇടുക്കി സ്വദേശിയായ ഒരാളെയും പ്രസ്തുത സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 41632 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 36601 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 805 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 35914 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5466 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5163 പേര്‍ ജില്ലയിലും 303 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 4
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 167
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 66
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 106
5 പത്തനംതിട്ട മുസലിയാര്‍ സിഎഫ്എല്‍ടിസി 63
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 151
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 23
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 39
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 82
10 ആനിക്കാട് സിഎഫ്എല്‍ടിസി 36
11 പന്തളം-തെക്കേക്കരസിഎഫ്എല്‍ടിസി 34
കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4169
12 സ്വകാര്യ ആശുപത്രികളില്‍ 317
ആകെ 5257

ജില്ലയില്‍ 12155 കാണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4058 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3274 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 206 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19487 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 165063 1183 166246
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 169763 1403 171166
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 21979 568 22547
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5403 58 5461
6 സി.ബി.നാറ്റ് പരിശോധന 433 2 435
ആകെ ശേഖരിച്ച സാമ്പിളുകള്‍ 363126 3214 366340

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1617 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4831 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2700 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.37 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 42 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 777 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 1169 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട് നമ്പിക്കൊല്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി

0
കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി...

തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

0
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി...

മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു

0
മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം 'പോസിറ്റീവ്'...

ലഹരിയോട് നോ പറയാം ക്യാമ്പയിൻ നടന്നു

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും എലിമുള്ളും പ്ലാക്കൽ...