Monday, December 16, 2024 9:58 pm

പത്തനംതിട്ടയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 311 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 435 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മേലൂട്, പറക്കോട്, കണ്ണംകോട്, അടൂര്‍) 8
2 പന്തളം (കടയ്ക്കാട്, മുടിയൂര്‍ക്കോണം, പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല) 17
3 പത്തനംതിട്ട (കുലശേഖരപതി, മേലേവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, പത്തംതിട്ട) 21
4 തിരുവല്ല (മഞ്ഞാടി, മതില്‍ഭാഗം, കാവുംഭാഗം, കുറ്റപ്പുഴ, തിരുമൂലപുരം) 18
5 ആറന്മുള (ആറന്മുള, ഇടശ്ശേരിമല, കോട്ട) 6
6 അരുവാപ്പുലം (മുതുപേഴുംകല്‍, കുമ്മണ്ണൂര്‍, കല്ലേലി, അരുവാപ്പുലം) 6
7 അയിരൂര്‍ (അയിരൂര്‍, കൈതകോടി, ഇടപ്പാവൂര്‍) 6
8 ചെന്നീര്‍ക്കര (മുട്ടത്തുകോണം, മാത്തൂര്‍, ചെന്നീര്‍ക്കര) 11
9 ചെറുകോല്‍ (കീക്കൊഴൂര്‍, വയലത്തല, ചെറുകോല്‍) 4
10 ചിറ്റാര്‍ 1
11 ഏറത്ത് (മണക്കാല, ചാത്തന്നൂര്‍പ്പുഴ, ചൂരക്കോട്, വയല) 5
12 ഇലന്തൂര്‍ (ഇലന്തൂര്‍, പരിയാരം) 7
13 ഏനാദിമംഗലം (ചായലോട്, ഇളമണ്ണൂര്‍, മങ്ങാട്) 6
14 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 17
15 ഏഴംകുളം (അറുകാലിയ്ക്കല്‍ വെസ്റ്റ്, ഏഴംകുളം, ഏനാത്ത്) 4
16 കടമ്പനാട് (മണ്ണടി, കടമ്പനാട് സൗത്ത്, കടമ്പനാട്) 4
17 കടപ്ര (കടപ്ര, പരുമല) 9
18 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, പാടം, കൂടല്‍) 9
19 കല്ലൂപ്പാറ (കല്ലൂപ്പാറ) 3
20 കവിയൂര്‍ (കോട്ടൂര്‍, തോട്ടഭാഗം, മുണ്ടിയപ്പള്ളി, കവിയൂര്‍) 15
21 കൊടുമണ്‍ (കൊടുമണ്‍, ഐക്കാട്) 3
22 കോയിപ്രം (കുറങ്ങഴ, പൂവത്തൂര്‍, കോയിപ്രം, വരയന്നൂര്‍, കുറവന്‍കുഴി, കുമ്പനാട്, പുല്ലാട്) 19
23 കോന്നി (വകയാര്‍, പെരിഞ്ഞോട്ടക്കല്‍, മങ്ങാരം) 5
24 കൊറ്റനാട് (കൊറ്റനാട്, പെരുമ്പെട്ടി) 4
25 കോട്ടാങ്ങല്‍ (ചുങ്കപ്പാറ) 3
26 കോഴഞ്ചേരി (മേലൂകര, കോഴഞ്ചേരി, തെക്കേമല) 3
27 കുളനട (മാന്തുക, ഉളനാട്, ഉളളന്നൂര്‍) 14
28 കുന്നന്താനം (മാന്താനം, കുന്നന്താനം) 2
29 കുറ്റൂര്‍ (കുറ്റൂര്‍, തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല) 12
30 മലയാലപ്പുഴ (മലയാലപ്പുഴ, താഴം, വടക്കുപ്പുറം) 5
31 മല്ലപ്പളളി (മല്ലപ്പളളി) 2
32 മല്ലപ്പുഴശ്ശേരി (കാഞ്ഞിരവേലി, പുന്നയ്ക്കാട്, കുറുന്താര്‍) 3
33 മെഴുവേലി (ഇലവുംതിട്ട, മെഴുവേലി) 16
34 മൈലപ്ര (മേക്കൊഴൂര്‍) 5
35 നാറാണംമൂഴി (അത്തിക്കയം, കക്കുടുമണ്‍, തോമ്പിക്കണ്ടം, അടിച്ചിപ്പുഴ) 9
36 നാരങ്ങാനം (തോന്ന്യാമല, കടമ്മനിട്ട, ആലുങ്കല്‍) 14
37 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി, കല്ലുങ്കല്‍) 4
38 നിരണം (നിരണം) 5
39 ഓമല്ലൂര്‍ (വാഴമുട്ടം, ഓമല്ലൂര്‍) 13
40 പളളിക്കല്‍ (പളളിക്കല്‍, നെല്ലിമുകള്‍, മുണ്ടപ്പളളി, കൈതയ്ക്കല്‍, തെങ്ങമം, തോട്ടുവ) 27
41 പന്തളം-തെക്കേക്കര 1
42 പെരിങ്ങര (മേപ്രാല്‍, ചാത്തങ്കേരി, പെരിങ്ങര) 11
43 പ്രമാടം (ഇളകൊളളൂര്‍, വെളളപ്പാറ, തെങ്ങുംകാവ്, വി-കോട്ടയം) 8
44 പുറമറ്റം (വെണ്ണിക്കുളം) 7
45 റാന്നി (കുടമുരുട്ടി, റാന്നി, ഉതിമൂട്) 8
46 റാന്നി പഴവങ്ങാടി (കാരികുളം, ചെല്ലക്കാട്, മക്കപ്പുഴ, ഇടക്കുളം) 23
47 റാന്നി അങ്ങാടി (പുല്ലൂപ്രം, നെല്ലിയ്ക്കാമണ്‍) 2
48 റാന്നി പെരുനാട് (തുലാപ്പളളി, പെരുനാട്) 2
49 സീതത്തോട് 1
50 തണ്ണിത്തോട് (എലിമുളളുംപ്ലാക്കല്‍, തണ്ണിത്തോട്) 2
51 തോട്ടപ്പുഴശ്ശേരി (മാരാമണ്‍) 4
54 തുമ്പമണ്‍ 1
55 വടശ്ശേരിക്കര (ഇടക്കുളം, ചെറുകുളഞ്ഞി, തലച്ചിറ, പേഴുംപാറ, വടശ്ശേരിക്കര) 18
56 വളളിക്കോട് (നരിയാപുരം, കൈപ്പട്ടൂര്‍) 3
57 വെച്ചൂച്ചിറ (വെച്ചൂച്ചിറ, മണ്ണടിശാല, മുക്കൂട്ടുതറ, ചാത്തന്‍തറ) 11

ജില്ലയില്‍ ഇതുവരെ ആകെ 43479 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 38389 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 24.01.2021ന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശി (91) 28.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 14.01.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (41) 16.01.2021ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 311 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 37832 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5386 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5059 പേര്‍ ജില്ലയിലും 327 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 145
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 56
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 100
5 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 61
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 133
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 23
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 42
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 84
10 ആനിക്കാട് സിഎഫ്എല്‍ടിസി 30
11 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 50
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3784
13 സ്വകാര്യ ആശുപത്രികളില്‍ 192
ആകെ 4702

ജില്ലയില്‍ 12355 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3807 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3251 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 174 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 71 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19413 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത് , ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 168508 921 169429
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 173404 1033 174437
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 23665 597 24262
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5552 19 5571
6 സി.ബി.നാറ്റ് പരിശോധന 445 5 450
ആകെ ശേഖരിച്ച സാമ്പിളുകള്‍ 372059 2575 374634

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1642 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4217 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2739 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.52 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 33 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 120 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 583 കോളുകള്‍ നടത്തുകയും 3 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 1620 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയിരുന്ന പ്രതി അറസ്റ്റിൽ....

തിരുവല്ല താലൂക്ക് അദാലത്ത് ; തീര്‍പ്പാക്കിയത് 78 ശതമാനം പരാതികളും

0
പത്തനംതിട്ട : തിരുവല്ല താലൂക്ക് അദാലത്തിന്റെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന്...

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജയശ്രീ മനോജ്, വൈസ് പ്രസിഡന്റായി...

ഛത്തീസ്ഗഢിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

0
റായ്പൂർ : ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ്...