പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (6) ഒന്‍പത് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 1) മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിനിയായ 38 വയസുകാരി, 2) മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ കടപ്ര സ്വദേശിനിയായ 39 വയസുകാരി, 3) മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 26 വയസുകാരന്‍, 4) ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി കരിക്കുളം സ്വദേശിനിയായ 61 വയസുകാരി, 5) മേയ് 25ന് അഹമ്മദബാദില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 62 വയസുകാരി, 6) മേയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ തീയാടിക്കല്‍ സ്വദേശിനിയായ 53 വയസുകാരി, 7) മേയ് 30ന് കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിയായ 28 വയസുകാരന്‍, 8) ജൂണ്‍ മൂന്നിന് ചെന്നൈയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 26 വയസുകാരന്‍, 9) ജൂണ്‍ രണ്ടിന് ഗുജറാത്തില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 35 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തനംതിട്ട സ്വദേശിയായ ഒരാള്‍ക്ക് ഇന്നലെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ ഇതുവരെ ആകെ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 64 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 59 പേര്‍ പത്തനംതിട്ട ജില്ലയിലും അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 43 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 18 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 94 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 88 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3277 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 927 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 58 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 253 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4292 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 120 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1137 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 227 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 9205 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 166 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 86 എണ്ണം പൊസിറ്റീവായും 8451 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 464 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 139 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് രണ്ടു കോളുകള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍ 9205284484). ഇവ രണ്ടും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടവയായിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 303 കോളുകള്‍ നടത്തുകയും 52 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
നാട്ടിലേക്ക് തിരിച്ചുപോകുന്ന 1449 അന്യസംസ്ഥാന തൊഴിലാളികളെ ഇന്ന് സ്‌ക്രീന്‍ ചെയ്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതുവരെ 8297 പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ട്രൂ-നാറ്റ് (True-NAT), കോവിഡ്-19 പരിശോധനാ സംവിധാനം വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
—