Monday, April 21, 2025 7:46 am

പത്തനംതിട്ടയില്‍ സ്ഥിതി അതീവഗുരുതരം ; ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് . പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

1)  ജൂണ്‍ 11ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 39 വയസുകാരന്‍,  2)  ജൂണ്‍ 22 ന് കുവൈറ്റില്‍ നിന്നും എത്തിയ ഈട്ടിമൂട്ടില്‍പ്പടി സ്വദേശിയായ 47 വയസുകാരന്‍,  3)  ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 51 വയസുകാരന്‍, 4)  ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 35 വയസുകാരി,  5)  ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 10 വയസുകാരി,  6) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 5 വയസുകാരന്‍, 7)  ജൂണ്‍ 08ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 20 വയസുകാരന്‍, 8)  ജൂണ്‍ 11ന് ബഹ്‌റിനില്‍ നിന്നും എത്തിയ മണ്ണീറ സ്വദേശിയായ 27 വയസുകാരന്‍,  9)  ജൂണ്‍ 15ന് ദുബായില്‍ നിന്നും എത്തിയ കുളനട കൈപ്പുഴ നോര്‍ത്ത് സ്വദേശിയായ 46 വയസുകാരന്‍,  10) ജൂണ്‍ 19ന് സൗദിയില്‍ നിന്നും എത്തിയ നിരണം സ്വദേശിനിയായ 36 വയസുകാരി, 11) ജൂണ്‍ 15ന് കുവൈറ്റില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 40 വയസുകാരന്‍, 12) ജൂണ്‍ 15ന് കുവൈറ്റില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 27 വയസുകാരന്‍,  13) ജൂണ്‍ 15ന് ബഹ്‌റിനില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 49 വയസുകാരന്‍, 14)  ജൂണ്‍ 08ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിനിയായ 15 വയസുകാരി, 15) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 31 വയസുകാരന്‍,  16)  ജൂണ്‍ 15ന് മലേഷ്യയില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 33 വയസുകാരന്‍, 17) ജൂണ്‍ 16ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 52 വയസുകാരന്‍, 18)  ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 34 വയസുകാരന്‍, 19)  ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിയായ 40 വയസുകാരന്‍,   20)  ജൂണ്‍ 08ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിനിയായ 16 വയസുകാരി,  21)  ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ തോട്ടപ്പുഴശ്ശേരി സ്വദേശിയായ 52 വയസുകാരന്‍,  22) ജൂണ്‍ 10ന് ദുബായില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 33 വയസുകാരന്‍, 23)  ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിനിയായ 52 വയസുകാരി,  24)  ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ ഉളളന്നൂര്‍ സ്വദേശിയായ 27 വയസുകാരന്‍,  25)  ജൂണ്‍ 18ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിയായ 36 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 3 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 79 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 170 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 165 പേര്‍ ജില്ലയിലും അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 80 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറുപേരും റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 71 പേരും പന്തളം അര്‍ച്ചന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 18 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആറുപേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 181 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ആണ്. ഇന്ന് പുതിയതായി 29 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 442 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3158 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1903 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 137 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5503 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1180 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 233 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 13311 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 466 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 246 എണ്ണം പോസിറ്റീവായും 12036 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 640 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 51 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 125 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1199 കോളുകള്‍ നടത്തുകയും, 130 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറിലും പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലും രാവിലേയും ചേര്‍ന്നു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

0
മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ...

എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി : ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക്...

ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ

0
ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇ​സ്‍ലാ​മാ​ബാ​ദ് : പാ​കി​സ്താ​നി​ൽ മ​ന്ത്രി​ക്ക് നേ​രെ ത​ക്കാ​ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങും എ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ....