Saturday, April 26, 2025 12:16 pm

പത്തനംതിട്ടയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മെയ് 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (31) നാല് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. മേയ് 20ന് കുവൈറ്റില്‍ നിന്ന് കുവൈറ്റ്-തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുരമ്പാല സ്വദേശിനിയായ 31 വയസുകാരി,  മേയ് 22ന് ഡല്‍ഹിയില്‍ നിന്നും ഡല്‍ഹി-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ അട്ടച്ചാക്കല്‍ സ്വദേശിനിയായ 58 വയസുകാരി, മേയ് 22ന് മഹാരാഷ്ട്ര താനെയില്‍ നിന്നും ഡല്‍ഹി-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ സീതത്തോട് സ്വദേശിനിയും ഗര്‍ഭിണിയുമായ 30 വയസുകാരി സ്റ്റാഫ് നഴ്‌സ്,  മേയ് 26 ന് ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സപ്രസില്‍ എത്തിയ വെസ്റ്റ്-ഓതറ സ്വദേശിനിയായ 64 വയസുകാരി  എന്നിവരാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍.

ജില്ലയില്‍ ഇതുവരെ ആകെ 48 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ രോഗ വിമുക്തരായി. കോവിഡ്  മൂലം ജില്ലയില്‍ ഒരാള്‍ മരണമടഞ്ഞു. നിലവില്‍ ജില്ലയില്‍ 28 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 25 പേര്‍ പത്തനംതിട്ട ജില്ലയിലും മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 25 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും  ജനറല്‍ ആശുപത്രി അടൂരില്‍ ആറു പേരും  സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ മൂന്നു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 21 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 59 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 58 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3316 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 728 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 77 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 223 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4102 പേര്‍ നിരീക്ഷണത്തിലാണ്.  ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 111 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1107 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 166 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8098 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  222 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 46 എണ്ണം പൊസിറ്റീവായും 7380 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 480 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 44 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്  ഒരു കോള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍ 9205284484). ഇത് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത് ആയിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 294 കോളുകള്‍ നടത്തുകയും 57 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് ഒരു സെഷനിലായി പരിശീലന പരിപാടി നടന്നു. ഒരു ഡോക്ടറും 12 നഴ്‌സുമാരും 10 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 23 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ഭീകരാക്രമണം ; തഹാവൂർ റാണയെ ചോദ്യം ചെയ്‌ത്‌ മുംബൈ പോലീസ്

0
ഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ മുംബൈ...

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെതിരേ കൊഫെപോസ ചുമത്തി സിഇഐബി

0
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെതിരേ കൊഫെപോസ(COFEPOSA) വകുപ്പും...

അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
അബുദാബി : യുഎഇയിലെ അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം....

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം – മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്...

0
കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ...