Sunday, July 6, 2025 5:45 pm

പത്തനംതിട്ടയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഒന്‍പതുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 127 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:

1 അടൂര്‍ (കണ്ണംകോട്, അടൂര്‍) 2
2 പന്തളം (തോന്നല്ലൂര്‍, പന്തളം, കുരമ്പാല) 5
3 പത്തനംതിട്ട  (മുണ്ടുകോട്ടക്കല്‍) 1
4 തിരുവല്ല (തിരുമൂലപുരം, മൂത്തൂര്‍, മഞ്ഞാടി, കുറ്റപ്പുഴ, മതില്‍ഭാഗം, കാവുംഭാഗം, പാലിയേക്കര, മന്നങ്കരചിറ) 17
5 അയിരൂര്‍ (കൈതകോടി, അയിരൂര്‍) 2
6 ചെന്നീര്‍ക്കര (മാത്തൂര്‍, പ്രക്കാനം) 2
7 ചെറുകോല്‍ 1
8 ഏറത്ത് (വെളളക്കുളങ്ങര, മണക്കാല, വടക്കടത്തുകാവ്, ചൂരക്കോട്) 16
9 ഇലന്തൂര്‍ 1
10 ഏനാദിമംഗലം 1
11 ഇരവിപേരൂര്‍ 1
12 ഏഴംകുളം (നെടുമണ്‍, ഏനാത്ത്, ഏഴംകുളം) 4
13 എഴുമറ്റൂര്‍ 1
14 കടമ്പനാട് (മണ്ണടി, തുവയൂര്‍) 5
15 കടപ്ര 1
16 കലഞ്ഞൂര്‍ (കൂടല്‍, നെടുമണ്‍കാവ്, മുറിഞ്ഞകല്‍) 6
17 കല്ലൂപ്പാറ (കല്ലൂപ്പാറ) 3
18 കവിയൂര്‍ (കവിയൂര്‍) 2
19 കൊടുമണ്‍ (രണ്ടാംകുറ്റി) 2
20 കോന്നി (കോന്നി) 1
21 കൊറ്റനാട് 1
22 കോഴഞ്ചേരി (കോഴഞ്ചേരി ഈസ്റ്റ്, കോഴഞ്ചേരി) 13
23 കുളനട 1
24 കുന്നന്താനം (ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി, കുന്നന്താനം) 3
25 കുറ്റൂര്‍ 1
26 മലയാലപ്പുഴ (താഴം) 2
27 മല്ലപ്പളളി 1
28 മെഴുവേലി 1
29 നാറാണംമൂഴി (നാറാണംമൂഴി, തോമ്പിക്കണ്ടം, കുടമുരുട്ടി) 3
30 നാരങ്ങാനം 1
31 നെടുമ്പ്രം (പൊടിയാടി) 2
32 ഓമല്ലൂര്‍ (പൈവളളിഭാഗം, അനുപമ ജംഗ്ഷന്‍, ഓമല്ലൂര്‍) 4
33 പളളിക്കല്‍ (പഴകുളം) 4
34 പന്തളം-തെക്കേക്കര (തട്ട) 2
35 പെരിങ്ങര 1
36 പ്രമാടം (പ്രമാടം) 2
37 പുറമറ്റം (തെളളിയൂര്‍, കവുങ്ങുംപ്രയാര്‍) 4
38 റാന്നി-പഴവങ്ങാടി (മോതിരവയല്‍, കരികുളം, ചേത്തയ്ക്കല്‍, പഴവങ്ങാടി) 9
39 റാന്നി-പെരുനാട് (പെരുനാട്) 2
40 റാന്നി-അങ്ങാടി 1
41 തോട്ടപ്പുഴശ്ശേരി (തടിയൂര്‍) 2
42 തുമ്പമണ്‍ 1
43 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വാഴമുട്ടം) 3

ജില്ലയില്‍ ഇതുവരെ ആകെ 17161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13610 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) അയിരൂര്‍ സ്വദേശിനി (27) 11.11.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടന്ന പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഗുരുതരമായ കിഡ്‌നി രോഗമൂലമാണ് മരണം സംഭവിച്ചത്.

2) 06.11.2020ല്‍ രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (65) 12.11.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 102 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട് ജില്ലയില്‍ ഇന്ന് 94 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15127 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1923 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1766 പേര്‍ ജില്ലയിലും, 157 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം 
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 93
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 121
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 63
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 74
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 42
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 38
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 2
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 28
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 27
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 24
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 36
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 922
14 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 1710

ജില്ലയില്‍ 2708 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1886 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4125 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 148 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 191 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8719 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 106840, 558, 107398
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 80249, 1518, 81767
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 1485, 208, 1693
4 റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5 ട്രൂനാറ്റ് പരിശോധന, 3515 , 29, 3544
6 സി.ബി.നാറ്റ് പരിശോധന, 210, 2, 212
ആകെ ശേഖരിച്ച സാമ്പിളുകള്‍, 192784, 2315 , 195099

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1089 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3404 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1435 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1411 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...

തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ...

അനുമോദന യോഗവും പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു

0
റാന്നി : വൈക്കം 1557ആം നമ്പർ സന്മാർഗ്ഗദായിനി എൻ എസ് എസ്...

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...