Sunday, April 20, 2025 4:01 pm

പത്തനംതിട്ടയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 173 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, അടൂര്‍) 4
2 പന്തളം (മുടിയൂര്‍കോണം, പന്തളം, കടയ്ക്കാട്, കുരമ്പാല) 6
3 പത്തനംതിട്ട (വെട്ടിപ്രം, ചുരുളിക്കോട്, പേട്ട, വടക്കുപ്പുറം) 8
4 തിരുവല്ല (ചുമത്ര, തിരുമൂലപുരം, കുറ്റപ്പുഴ, ചാലക്കുഴി, തുകലശ്ശേരി, കാവുംഭാഗം, വാരിക്കാട് 11
5 ആനിക്കാട് (ആനിക്കാട്, വെണ്‍പാല) 2
6 ആറന്മുള (ആറന്മുള, നാല്‍ക്കാലിക്കല്‍, കുറിച്ചിമുട്ടം) 3
7 അരുവാപുലം (കല്ലേലിത്തോട്ടം, കൊക്കാത്തോട്, നെല്ലിക്കാമ്പാറ, ഐരവണ്‍) 10
8 അയിരൂര്‍ (അയിരൂര്‍, കോളഭാഗം) 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (ചെറുകോല്‍) 2
11 ഏറത്ത് (മണക്കാല, ചാത്തന്നൂര്‍പുഴ, ഏറത്ത്) 3
12 ഏനാദിമംഗലം (മാരൂര്‍, തേപ്പുപാറ) 2
13 ഇരവിപേരൂര്‍ 1
14 ഏഴംകുളം (ഏഴംകുളം, ഏനാത്ത്) 2
15 എഴുമറ്റൂര്‍ (വെണ്ണുക്കുളം, എഴുമറ്റൂര്‍, വാളക്കുഴി, ചുഴന്ന) 5
16 കടമ്പനാട് (കടമ്പനാട്, തുവയൂര്‍ സൗത്ത്, നെല്ലിമുകള്‍, മഞ്ഞാലി) 7
17 കലഞ്ഞൂര്‍ (അതിരുങ്കല്‍, മുറിഞ്ഞകല്‍, കലഞ്ഞൂര്‍, കൂടല്‍) 5
18 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 4
19 കവിയൂര്‍ (കോട്ടൂര്‍, തോട്ടഭാഗം, കവിയൂര്‍) 5
20 കൊടുമണ്‍ (ചന്ദനപ്പളളി, കൊടുമണ്‍, അങ്ങാടിക്കല്‍) 5
21 കോയിപ്രം (കുമ്പനാട്) 4
22 കോന്നി (മങ്ങാരം, കോന്നി, പയ്യനാമണ്‍, മഠത്തില്‍കാവ്, എലിയറയ്ക്കല്‍ പെരിഞ്ഞോട്ടയ്ക്കല്‍) 13
23 കോട്ടാങ്ങല്‍ 1
24 കോഴഞ്ചേരി (തെക്കേമല, കീഴുകര, കോഴഞ്ചേരി) 8
25 കുളനട (ഉളളന്നൂര്‍, ഞെട്ടൂര്‍, മാന്തുക, കുളനട) 4
26 കുന്നന്താനം (വളളിക്കാട്, കുന്നന്താനം) 3
27 കുറ്റൂര്‍ 1
28 മലയാലപ്പുഴ (വെട്ടൂര്‍, മുണ്ടയ്ക്കല്‍, ഏറം, മലയാലപ്പുഴ, താഴം) 9
29 മല്ലപ്പളളി (നാരകത്താണി, മല്ലപ്പളളി, കീഴ്‌വായ്പ്പൂര്‍) 6
30 മെഴുവേലി (ഉളളന്നൂര്‍) 2
31 മൈലപ്ര (മൈലപ്ര, മേക്കൊഴൂര്‍) 4
32 നാറാണംമൂഴി (നാറാണംമൂഴി, കക്കുടുമണ്‍) 5
33 നാരങ്ങാനം (നാരങ്ങാനം) 2
34 നെടുമ്പ്രം (മേപ്രാല്‍, നെടുമ്പ്രം) 2
35 നിരണം (നിരണം) 2
36 പളളിക്കല്‍ (നെല്ലിമുകള്‍, പളളിക്കല്‍, പഴകുളം) 5
37 പന്തളം-തെക്കേക്കര (ഭഗവതിക്കുംപടിഞ്ഞാറ്, തട്ട) 2
38 പെരിങ്ങര (പെരിങ്ങര, ആലുംതുരുത്തി, മേപ്രാല്‍) 7
39 പ്രമാടം (ഇളപ്പുപാറ, പ്രമാടം) 3
40 റാന്നി (റാന്നി) 2
41 റാന്നി-പഴവങ്ങാടി (കാരികുളം, പഴവങ്ങാടി) 4
42 റാന്നി-പെരുനാട് (കണ്ടംകുളം) 2
43 തണ്ണിത്തോട് (തണ്ണിത്തോട്) 4
44 തോട്ടപ്പുഴശ്ശേരി 1
45 തുമ്പമണ്‍ 1
46 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്, വളളിക്കോട്, കൈപ്പട്ടൂര്‍) 10
47 വെച്ചൂച്ചിറ (മണ്ണടിശാല, ചാത്തന്‍തറ, വെച്ചൂച്ചിറ) 3
48 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 18340 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14649 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 148 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16348 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1879 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1696 പേര്‍ ജില്ലയിലും, 183 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 28
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 110
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി35
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 65
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 120
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 60
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 57
8 അടൂര്‍ ഗ്രീന്‍വാലിസിഎഫ്എല്‍ടിസി 39
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 36
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 60
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 845
12 സ്വകാര്യ ആശുപത്രികളില്‍ 126
ആകെ 1581

ജില്ലയില്‍ 2651 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2379 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4170 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 166 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 165 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 9200 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 111296 711 112007
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു) 87667 1269 88936
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 2727 190 2917
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 3740 24 3764
6 സി.ബി.നാറ്റ് പരിശോധന 229 5 234
ആകെ ശേഖരിച്ച സാമ്പിളുകള്‍ 206144 2199 208343

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1255 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3454 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1518 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1393 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർമാണത്തിലെ അപാകത ; കോഴഞ്ചേരി ടി കെ റോഡിലെ ഓടയിൽ വെള്ളം കെട്ടിക്കിടന്ന്...

0
കോഴഞ്ചേരി : നിർമാണത്തിലെ അപാകത. ഓടയിൽ വെള്ളം കെട്ടിക്കിടന്നു ദുർഗന്ധം...

17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

0
മലപ്പുറം: ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പോലീസിന്റെ വലയിലായത് 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ...

ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ ശാസ്ത്ര സഹവാസ ക്യാമ്പ് തുടങ്ങി

0
ചാരുംമൂട് : ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ...

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...