ന്യൂഡല്‍ഹി : രാജ്യത്ത് 2,82,970 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 441 മരണം കൂടി ഔദ്യോഗിക കണക്കില്‍ ചേര്‍ത്തു. നിലവില്‍ പതിനെട്ട് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 18,31,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനത്തിലെത്തി. ഇത് വരെ 8,961 പേര്‍ക്കാണ് കോവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
1.88 ലക്ഷം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 93.88 ശതമാനമാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 17 ലക്ഷം പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണം കുറവാണ്. രണ്ടാം തരംഗ കാലത്തുണ്ടായത് പോലുള്ള ബുദ്ധിമുട്ട് ഇത് വരെ ആശുപത്രികളില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗത്തില്‍ 10 ശതമാനം വരെ വര്‍ദ്ധന വേണ്ടി വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.