ഡല്‍ഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,96,33,105 ആയി. നിലവില്‍ ചികിത്സയിലുള്ളത് 8,65,432 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2542 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായത് 3,79,573 പേര്‍ക്കാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച 12,246 കൊവിഡ് കേസുകള്‍ സ്ഥീരികരിച്ചു. 1,04,120 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കേസ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും.