ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 13,823 കോവിഡ് കേസുകൾ. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,595,660 ആയി. രാജ്യത്ത് ചികില്‍സയിൽ ഉള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തിനും താഴെയെത്തി. 1,97,201 പേരാണ് ചികിൽസയിലുള്ളത്.
16,988 പേർ കൂടി രോഗമുക്തരായതോടെ ഇന്ത്യയിലെ രോഗമുക്തരുടെ എണ്ണം 1,02,45,741 ആയി. ഇന്നലെ 162 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,52,718 ആയി ഉയർന്നു. 7,64,120 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 18,85,66,974 ആയി.