ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,065പേര്‍ മരിച്ചു. 41,13,812പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.
8,62,320പേര്‍ ചികിത്സയിലാണ്. 31,80,866പേര്‍ രോഗമുക്തരായി. 70,626പേരാണ് മരിച്ചത്.
ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ തീവ്ര കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്.
41,13,812പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 41,23,000പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 64,31,152പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.