ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിലെത്തി. 10,158 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെതിനേക്കാൾ 30 ശതമാനത്തിന്റെ വർധനവാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകൾ 44,998 ആയി ഉയർന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,42,10,127 എത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02 ശതമാനവുമാണ്. മൊത്തം അണുബാധയുടെ 0.10 ശതമാനമാണ് ഇപ്പോൾ ആക്ടീവ് കേസുകൾ. മരണനിരക്ക് 1.19 ശതമാനമാണ്. നിലവിലെ സാഹചര്യത്തിൽ അടുത്ത 10-12 ദിവസത്തിൽ കൊവിഡ് കേസുകൾ വർധിക്കുമെന്നും ശേഷം കുറവുണ്ടാകുമെന്നുമാണ് ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൂട്ടൽ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033