തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൂരത്തിന്റെ ചടങ്ങുകള്‍ വെട്ടിക്കുറച്ചു. ചമയ പ്രദര്‍ശനവും 24ന് നടക്കാനിരുന്ന പകല്‍ പൂരവും ഉണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രധാന വെടിക്കെട്ടിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടില്‍ ഒരു കുഴിമിന്നല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. കുടമാറ്റത്തിന്റെ സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. പൂരപ്പറമ്പില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കിരിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതേസമയം ഘടകപൂരവും മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും നടക്കും.