ന്യൂഡല്‍ഹി: വരുന്ന ബജറ്റില്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാക്സിന് വിതരണത്തിനുള്ള അധികച്ചിലവുകള്‍ നേരിടുക എന്ന ലക്ഷ്യം വച്ചാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അധിക നികുതി ചുമത്തിയേക്കും. ഫെബ്രുവരി ഒന്നിനുള്ള ബജറ്റില്‍ സെസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറിയിരുന്നു.
കോവിഡിന്റെ പേരിലും ഇനി പിഴിയല്‍ ; വരുന്ന ബജറ്റില്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
RECENT NEWS
Advertisment