ദില്ലി : കൊവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രം പരിശോധന മതി. അടിയന്തര ശസ്‌ത്രക്രിയകൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കരുത്.
ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾ ( പ്രസവത്തിന് ഉൾപ്പടെ എത്തിയവർ) പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പറയുന്നു.