തിരുവനന്തപുരം: ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതിനാലും സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് കാണാത്തതിനാലും നമ്മള്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്. മാത്രമല്ല നമ്മുടെ നാട്ടില്‍ രോഗബാധിതരാകാത്ത ആളുകള്‍ ധാരാളമുള്ളതിനാല്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നത് നമ്മുടെ സംസ്ഥാനത്താണ്. അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുമ്പ് പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.