തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത അടിയന്തിര യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാര്‍ക്കൊപ്പം ആരോഗ്യ വിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കോവിഡ് മുക്തനായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മുഖ്യമന്ത്രി കണ്ണൂരിലെ വീട്ടില്‍ നിന്നും ഓണ്‍ലൈനായിട്ടായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.
കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പില്‍ വരുത്തുന്നിന് സ്വീകരിക്കേണ്ട നടപടികളും പുതിയ നിയന്ത്രണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. മറ്റ് സംസ്ഥാനങ്ങള്‍ കര്‍ഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയ സാഹചര്യം കേരളത്തിന് മുന്നിലുണ്ട്. ഇതും കൂടി കണക്കിലെടുത്ത് രോഗവ്യാപനം കൂടിയ പ്രദേശങ്ങല്‍ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാനുള്ള അനുമതി കളകടര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. മാസ് പരിശോധനയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയും കേരളത്തില്‍ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കായിരിക്കും പരിശോധനയില്‍ ഒന്നാമത്തെ പരിഗണന.