തിരുവല്ല : തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ രണ്ട് പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സിവിൽ പോലീസ് ഓഫീസറാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. കഴിഞ്ഞ ദിവസം എസ് ഐയും എ എസ് ഐ യും സിവിൽ പോലീസ് ഓഫീസർന്മാരും ഉൾപ്പടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയും ഇന്നുമായി സി ഐ ഉൾപ്പടെ സ്റ്റേഷനിലെ 31 പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം നാളെയും മറ്റന്നാളുമായി മാത്രമേ ലഭ്യമാവുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി
തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment