കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്പർക്കത്തിലായ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ പത്ത് പോലീസുകാർ നിരീക്ഷണത്തിൽ പോയി. പ്രതി കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യ വകുപ്പ് അറിയിച്ചില്ലെന്ന് പരാതി പോലീസുകാര്‍ക്കിടയിൽ ഉയരുന്നുണ്ട്.
കഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. എന്നാൽ കൊവിഡ് പരിശോധനാ ഫലം അറിഞ്ഞത് ഇന്നലെ രാത്രി പോലീസ് വിളിച്ച് ചോദിച്ചപ്പോൾ മാത്രമാണ്. പ്രതിക്ക് കൊവിഡുണ്ടെന്ന് അറിയിക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം. നാല് പേരാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. എന്നാൽ ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഇവരെ പോലീസ് പിടികൂടി.