കൊച്ചി: ആലുവ പോലീസ് സ്റ്റേഷനില്‍ സിഐയ്ക്കും എസ് ഐ മാരുമടക്കം 28 പേര്‍ കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷന്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. 72 പേരാണ് ഇവിടെ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 28 പേര്‍ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റൂറല്‍ ജില്ലയിലെ പ്രധാനപ്പെട്ട ഈ സ്റ്റേഷന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇലക്ഷന്‍ ഡ്യൂട്ടിയിക്കിടെയാണ് മിക്കവര്‍ക്കും കോവിഡ് വൈറസ്സ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രോഗബാധിതരുമായി അടുത്തിഴപഴകിയവരും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമടക്കം നിരവധിപേര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വയം സ്വീകരിച്ച് ഇപ്പോള്‍ ഇതെ സ്റ്റേഷനില്‍ ജോലിയില്‍ തുടരുന്നു.
ഇത്രയും കൂടുതല്‍ പേര്‍ക്ക് ഇവിടെ രോഗബാധ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്കിട്ടാല്‍ ആ സ്റ്റേഷനിലേയ്ക്കും രോഗം പകരാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്പര്‍ക്കപട്ടികയില്‍പെടുന്നവരെ ഇവിടെ ജോലിയില്‍ത്തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് സൂചന.
സമ്പര്‍ക്കപട്ടികയില്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും രോഗം സ്ഥിരീകരിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ആവശ്യമായ ചികത്സലഭ്യമാക്കുന്നതിനും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ആലുവ പോലീസ് സ്റ്റേഷനിലെ പകുതിയോളം പേര്‍ വിവിധ ചുമതലകളും ആയി മറ്റുപല ഓഫീസുകളിലും ആണ് ജോലി ചെയ്യുന്നത്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ആയ പോലീസുകാരെ നീരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാത്തത് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് പരക്കെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്റ്റേഷനിലെ വനിതാ എസ്‌ഐ അടക്കമുള്ള പത്തിലധികം പേര്‍ നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇന്നലെ കോവിഡ് പോസ്റ്റീവായ പോലീസുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നു. ഇവിരില്‍ നിന്നും കൂടുതല്‍ പേരിലേയ്ക്ക് രോഗം പകര്‍ന്നിരിക്കാമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
റൂറല്‍ ജില്ലയില്‍ 2356 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇവിടെയുണ്ട്. 3500 പോലീസുകാരാണ് ഇവിടങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. 430 -ളം പേര്‍ മ്റ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം നിയന്ത്രിയിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.