കൊച്ചി: എറണാകുളം ജില്ലയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. വാഴക്കുളം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് രണ്ട്, തൃപ്പൂണിത്തുറ നഗരസഭ ആറാം ഡിവഷനില്‍ തോട്ടുപുറം മേഖല, കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡ്, കൊച്ചി കോര്‍പ്പറേഷന്‍ 23ാം ഡിവിഷന്‍ എന്നിവടങ്ങളാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
അതേസമയം രോഗം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ 72ാം ഡിവിഷന്‍, ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവടങ്ങള്‍ കണ്ടെയ്മന്‍സെന്റ് സോണില്‍ നിന്നൊഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നലെ മാത്രം 132 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 109 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. 863 പേരാണ് നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.