വരാപ്പുഴ : പതിനൊന്നു വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു. മുട്ടിനകം തണ്ടിയേക്കല്‍ വീട്ടില്‍ അനീഷ് – ഉഷ ദമ്പതികളുടെ മകന്‍ ആദിത്യ (11) കോവിഡ് ബാധിച്ച് മരിച്ചത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച രാത്രി വയറിളക്കത്തെ തുടര്‍ന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മറ്റു രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്‌കാരം ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടത്തി. സഹോദരി : അനൂപ (മുട്ടിനകം സെന്റ് മേരീസ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി).
പതിനൊന്നു വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment