കാസര്‍കോട് : ഏഴ് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പൈവളിഗെ പഞ്ചായത്ത് പരിധിയിലെ അബ്ദുര്‍ റഹ്‌മാന്‍ മുംതാസ് ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകള്‍ റിസ ഫാത്തിമ ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. കോവിഡ് ബാധയെത്തുടര്‍ന്ന് കുട്ടിയുടെ മാതാവ് മുംതാസ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.