Tuesday, April 15, 2025 11:58 pm

കോവിഷീൽഡ്​ രോഗബാധ 93 ശതമാനവും മരണനിരക്ക്​ 98 ശതമാനവും കുറയ്ക്കുന്നു : പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഷീൽഡ്​ രോഗബാധ 93 ശതമാനവും മരണനിരക്ക്​ 98 ശതമാനവും കുറയ്ക്കുന്നതായി പഠനം. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ സായുധ സേനയി​ലെ കോവിഷീൽഡ് വാക്സിൻ നൽകിയ 15.95 ലക്ഷം ആരോഗ്യ പ്രവർത്തകരുടെയും മുൻ‌നിര കോവിഡ്​ പോരാളികളെയും മുൻനിർത്തിയാണ്​ പഠനം നടത്തിയതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ജനുവരി 16 നാണ് വാക്സിനേഷൻ ആരംഭിച്ചത്. മുകളിൽ പറഞ്ഞ 15.95 ലക്ഷം പേരാണ് കോവിഷീൽഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചത്.

പുതിയ അണുബാധകളിൽ 93 ശതമാനം കുറവുണ്ടായതായും മരണങ്ങൾ 98 ശതമാനം കുറഞ്ഞതായും പഠനത്തിൽ പറയുന്നു. കൊവിഡ് -19 വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പഠനമാണിത് പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ അറിയിച്ചു. രാജ്യം അതിഭീകരമായ രണ്ടാം കൊവിഡ്​ തരംഗ​ത്തെ നേരിടുന്ന വേളയിലായിരുന്നു പഠനം നടത്തിയത്.

കൊവിഡ് -19 നിരീക്ഷിക്കുന്നതിനായി സായുധ സേനയുടെ ആരോഗ്യ നിരീക്ഷണ സംവിധാനത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയതെന്ന് എ.എഫ്.എം.എസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ രജത് ദത്ത പറഞ്ഞു. 15.95 ലക്ഷത്തിൽ 82 ശതമാനം രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരിൽ ഏഴ് പേർ മാത്രമാണ്​ മരിച്ചതെന്ന്​ പഠനത്തിൽ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...