ആലപ്പുഴ : ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ (55) ആണ് മരിച്ചത്. പത്തു ദിവസമായി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഏറെ നാളായി വൃക്ക, കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാർ ഇന്ന് രാവിലെയാണ് മരിച്ചത്. ആലപ്പുഴയിൽ 605 പേർക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതിൽ 590 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.