ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് മറിയാമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വൈകീട്ടോടെ മരണം സംഭവിച്ചു. സാമ്പിള്‍ പരിശോധനക്ക് എടുത്തതിന്‍റെ ഫലം വന്നപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. മറിയാമ്മയുടെ മകന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.