ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് ഏഴാമത്തെ മരണമാണ് ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്‌കരി,(80) ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76) എന്നിവരാണ് ഇന്ന് കൊറോണ ബാധിച്ച് ആലപ്പുഴയില്‍ മരിച്ചത്.
ഇന്ന് പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിയാണ് പുഷ്‌കരിക്ക് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പുഷ്‌കരിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രപവേശിപ്പിച്ചത്. കുത്തിയതോട് നിന്ന് ആദ്യം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ഇവരെ കൊണ്ട് പോയിരുന്നു. ഇവരുടെ മത്സ്യത്തൊഴിലാളിയായ മകന് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച മരിച്ച ശാരദയുടെ കൊറോണ പരിശോധനഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ശാരദയുടെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് മാത്രം ഏഴ് കൊറോണ മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സ്വദേശി യൗസേഫ് ജോര്‍ജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍,കുമ്പള ആരിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഇരിങ്ങാലക്കുട സ്വദേശി വര്‍ഗ്ഗീസ് പള്ളന്‍ എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ച മറ്റുള്ളവര്‍. നിലവില്‍ 66പേരാണ് ഇതുവരെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.