കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മയാണ് മരിച്ചത്. 71 വയസ്സായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി ലാബിലേക്കയച്ചു.
രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവ മൂലം ചികിത്സയിലായിരുന്നു ലീലാമണിയമ്മ. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 9.10 നാണ് മരിച്ചത്.