ബെംഗളൂരു : കോവിഡ് ബാധിച്ച് ഒരു മലയാളികൂടി ബെംഗളൂരുവില്‍ മരിച്ചു. മാരുതി സേവാനഗറിൽ താമസക്കാരനായ എറണാകുളം അങ്കമാലി അരീക്കൽ ലാൽ സെബാസ്റ്റ്യൻ(49) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ബെംഗളൂരുവില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി. നഗരത്തിൽ സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മുൻ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ എ.ജെ. ദേവസിക്കുട്ടിയുടെയും മുൻ അധ്യാപിക റോസമ്മയുടെയും മകനാണ്. ഭാര്യ നീതി മാണി, മക്കൾ ജോയൽ, ജോഷ്വ.
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബെംഗളൂരുവില്‍ മരിച്ചു
RECENT NEWS
Advertisment