റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി സൗദിയില്‍ മരിച്ചു. ജിസാന്‍ അല്‍ബാബ്ഗി കമ്പനിയില്‍ സ്പെയര്‍ പാര്‍ട്സ് വിഭാഗത്തില്‍ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗര്‍കോവില്‍ സ്വദേശി എം.എസ് മന്‍സിലില്‍ മുഹമ്മദ് സാലി മാഹീന്‍ (53) ആണ് തെക്കന്‍ സൗദിയിലെ ജീസാനില്‍ മരിച്ചത്.
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടില്‍ വിശ്രമത്തില്‍ കഴിയവേ നില വഷളായതിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച ജിസാനിലെ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു മൃതദേഹം ജിസാനില്‍ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. 18 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സൈദ് അലി ഫാത്വിമ. മക്കള്‍: മനീക്ഷ ബീഗം, ദഗറിന്‍ നിഷ