അബൂദബി: തിരുവനന്തപുരം ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപ്പറമ്പ് സൂശീല്‍ നിവാസില്‍ മുരളീധരന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി ചികില്‍സയിലായിരുന്നു. അബൂദബിയിലെ ഫസ്റ്റ് കോണ്‍ട്രാക്ടിങ് കമ്പിനിയില്‍ സിവില്‍ എന്‍ജിനീയറായിരുന്നു. 25 വര്‍ഷമായി അബൂദബിയില്‍ ജോലി ചെയ്യുന്നു. ഭാര്യ – ലിസി സദാശിവന്‍. മകന്‍ – നിതിന്‍ (അബൂദബി മോഡല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി). മൃതദേഹം ബനിയാസില്‍ സംസ്‌കരിച്ചു.
കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി അബുദാബിയില്‍ മരിച്ചു
RECENT NEWS
Advertisment