Monday, July 1, 2024 11:02 am

രാജ്യത്ത് കൊവിഡ് മരണം 686 ആയി ; മഹാരാഷ്ട്രയിലും ഗുജറാത്തിലും രോ​ഗികളുടെ എണ്ണം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി  : രാജ്യത്താകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 21,000 കടന്നു. ആകെ 21,700 പേർക്ക് കൊവിഡ് ബാധിച്ചെന്നാണ് സ്ഥിരീകരണം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് 686 പേർ രാജ്യത്ത് മരിച്ചു. 4325 പേർക്ക് രോ​ഗം ഭേ​ദമായി. 16689 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്.

ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം മുന്നിൽ കണ്ടുള്ള നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇപ്പോൾ സ്ഥിതി തൃപ്തികരമെങ്കിലും സംഖ്യ എത്രയെത്തുമെന്ന് പറയാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് തുടരുകയാണ്. അതേസമയം 78 ജില്ലകളിൽ കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.

രോഗികളുടെ എണ്ണം ഉയരുന്നത് നേരിടാൻ തയ്യാറെടുപ്പുമായി ഇന്ത്യ ഇപ്പോൾ സ്ഥിതി തൃപ്തികരമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാരിന് വൻ ആശങ്കയുയ‍ർത്തി സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ദേശീയ ലോക്ക് ഡൗൺ ഇന്ന് മുപ്പത് ദിവസം പിന്നിട്ടു. ഈ മുപ്പത് ദിവസത്തിൽ ദക്ഷിണകൊറിയയ്ക്ക് സമാനമായി കൊവിഡ് കേസുകൾ പിടിച്ചു നിറുത്താൻ ഇന്ത്യയ്ക്കായെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 14 ദിവസത്തിൽ 78 ജില്ലകളിൽ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വലിയൊരു സംഖ്യ ഭാവിയിൽ ആശുപത്രിയിലേക്കെത്താനുള്ള സാധ്യത ഇതാദ്യമായി കേന്ദ്രം തള്ളിയില്ല. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഇപ്പോൾ ഗുജറാത്തിലാണ്. ഗുജറാത്തിലെ മരണസംഖ്യ നൂറ് കടന്നതും ആശങ്കയ്ക്കിടയാക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കുള്ള വ​ന്ദേ​ഭാ​ര​ത് വ​ണ്‍​വേ പ്ര​ത്യേ​ക സ​ര്‍​വീ​സ് ഇ​ന്ന്

0
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ഇ​ന്ന് വ​ന്ദേ​ഭാ​ര​ത് (06001) വ​ണ്‍​വേ പ്ര​ത്യേ​ക...

ചെമ്പഴന്തി സഹകരണ സംഘം ; ക്രമക്കേട് നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്, നിർണായക വിവരങ്ങൾ...

0
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ്...

ആൻജിയോഗ്രാം , ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു

0
കൊച്ചി : ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു....

ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനം ; ഋഷി സുനക്

0
ലണ്ടൻ: പാർലമെന്റ് അംഗമായി ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി...