Thursday, July 3, 2025 11:12 pm

കോവിഡ് : മരണനിരക്കിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദേശീയതലത്തിൽ കോവിഡ് ബാധയും മരണവും കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടാംദിവസവും ഏഴരലക്ഷത്തിൽ താഴെയാണ്. മരണനിരക്ക് 1.51 ശതമാനത്തിലേക്ക് താഴ്ന്നു. ഛത്തീസ്ഗഢ് (0.96), ജാർഖണ്ഡ് (0.87), ആന്ധ്രാപ്രദേശ് (0.82), തെലങ്കാന (0.57), ബിഹാർ (0.49), അസം (0.44), ഒഡിഷ (0.43), കേരളം (0.34) തുടങ്ങി 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മരണനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്.

രാജ്യത്ത് ചികിത്സയിലുള്ളത് 7,40,090 പേരാണ്. ഇത് മൊത്തം രോഗികളുടെ 9.67 ശതമാനമാണ്. ഇതും മരണവും കൂടാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് കേന്ദ്രഭരണപ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടതെന്നും മന്ത്രാലയം പറയുന്നു. രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടുന്നതും ഇതോടൊപ്പം ആശ്വാസമേകുന്നതാണ്. 24 മണിക്കൂറിനിടെ 61,775 പേർ രോഗമുക്തരായി. 54,044 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇന്ത്യയിൽ ഇതുവരെ 76,51,107 പേർക്കാണ് രോഗം ബാധിച്ചത്. 1,15,914 പേർ മരിച്ചു. 24 മണിക്കൂറിനിടെ 717 മരണമാണ് റിപ്പോർട്ടുചെയ്തത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...

വീട്ടു ജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട്...

0
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതി പ്രകാരം വീട്ടു ജോലിക്കാരിയായ...

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...