ചങ്ങനാശ്ശേരി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരണപ്പെട്ടു. ജര്‍മ്മനിയില്‍ ആരോഗ്യ മേഖലയില്‍ നഴ്‌സയി പ്രവര്‍ത്തിക്കുകയായിരുന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളില്‍ പ്രിന്‍സി (54) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 35വര്‍ഷത്തോളമായി ജര്‍മ്മനിയില്‍ താമസിച്ചു വരികയായിരുന്നു. അങ്കമാലി മുക്കന്നൂര്‍ പാലിമറ്റം കുടുംബാഗമാണ് . ചങ്ങനാശ്ശേരി വെട്ടിത്തുരുത്തി കാര്‍ത്തികപ്പിള്ളില്‍ ജോയിയുടെ ഭാര്യയാണ് പ്രിന്‍സി. മകള്‍: ആതിര. സംസ്‌കാരം ജര്‍മ്മനിയില്‍ .
ചങ്ങനാശ്ശേരി സ്വദേശി നഴ്സ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment