ദമ്മാം : കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി ദമ്മാമില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ കൊടുമണ്‍ മുല്ലക്കല്‍ കിഴക്കേതില്‍ ഹരികുമാര്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച മുന്‍പ് ശ്വാസതടസത്തെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റിവ് എന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ദമാം സൗദി പേപ്പര്‍ കമ്പനി ജീവനക്കാരനാണ്. ഭാര്യ – അനിത, മക്കള്‍ ഹരിത, ഹേമന്ത്.
പത്തനംതിട്ട കൊടുമണ്‍ സ്വദേശി ദമ്മാമില്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment