റിയാദ്: കൊവിഡ് ബാധിച്ച് മലയാളി യുവാവ് റിയാദില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ തുറക്കല്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ കെ മുഫീദ് (29) ആണ് മരിച്ചത്. അല്‍ ദിരീസ് കമ്പിനിയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്നു. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ആറുമാസം മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്.
ഭാര്യ ഫാത്തിമ ബിന്‍സിയ. മാതാവ്: സഫിയ, ജാസിം, മുന്ദിര്‍, മുശറഫ്, ജവാദ് എന്നിവര്‍ സേഹാദരങ്ങളാണ്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്ന മുഫീദ് റിയാദ് കേരള ഇലവന്‍ ഫുട്‌ബോര്‍ ക്ലബ് അംഗമായിരുന്നു.