കണ്ണൂർ : കണ്ണൂർ ജില്ലയിൽ വീണ്ടും കൊവിഡ് മരണം. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയിൽ ഭരതൻ(75) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഭരതൻ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം.
അതേസമയം കണ്ണൂരിൽ ഇന്ന് 519 പേർക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതിൽ 318 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.