കാസര്‍കോഡ് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ബി.എം അബ്‌ദുള്‍ റഹ്‌മാന്‍ ആണ് മരണമടഞ്ഞത്. 48 വയസ്സായിരുന്നു. കര്‍ണാടക ഹൂബ്ലിയില്‍ നിന്നുമാണ് അബ്‌ദുള്‍ റഹ്‌മാന്‍ സംസ്ഥാനത്ത് എത്തിയത്. കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയത്.