ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. 74 വയസായിരുന്നു. ഇയാള്‍ ആലപ്പുഴ കാരിച്ചാല്‍ സ്വദേശി ആണ് . ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്ന് പേര്‍ കോവിഡ് മൂലം മരിച്ചു.
രാജം എസ് പിള്ള കാന്‍സര്‍ രോഗിയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തി സന്ദര്‍ശനം നടത്തിയ നാല് ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കും, ലക്ഷദീപിലെ പവന്‍ ഹാന്‍സ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.