കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയടക്കം കുടുംബത്തിലെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. അതേസമയം സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ദിനംപ്രതി വലിയ വര്‍ദ്ധനയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് ആറ് ദിവസത്തിനുള്ളില്‍ 10523 കേസുകളും 53 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
RECENT NEWS
Advertisment