തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമന (70) യാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണ് ഇത്. ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ആലപ്പുഴ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.