വയനാട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ 8. 30യോട് കൂടിയായിരുന്നു മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മോശമായതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ ഐസിയുവിൽ ആയിരുന്നു. ഇദ്ദേഹത്തിന് കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നുവെന്നും വിവരം. പ്ലാസ്മ തെറാപ്പിയും നൽകിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെന്റിലേറ്ററിലായിരുന്നു ചികിത്സ.