പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശി പി.ടി.സുരേഷ് കുമാര്‍ (56) ആണ് മരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
എന്നാല്‍ സംസ്ഥാനത്ത് ഇന്നലെ 3215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 2532 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറയുന്നില്ലെന്ന ആശങ്ക മുഖ്യമന്ത്രി പ്രകടിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച 31,156 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.